KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം .

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം നവംബർ 23, 24 തിയ്യതികളികൽ നടക്കും. 23 ന് പുലർച്ചെ ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡ നാമജപം. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിയുട കാർമത്തിൽ വിശേഷൻ പുജകൾ. സസ്യയ്ക്ക് ദീപാരാധന. രാത്രി 7 മണി “ശ്രീകൃഷ്ണ ക്ഷേത്രവും അനുഷ്ഠാനങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി രമേശ് സുദർശനത്തിന്റെ ആത്മീയ പ്രഭാഷണം.
 കുട്ടികളുടെയും പ്രാദേശി കലന്മാരുടെയും കലാപരിപാടികൾ .
24- ന് കാലത്ത് ഗണപതി ഹോമം. ഉദയം മുതൽ അസ്തമയം വരെ അഖണ്ഡ നാമജപം . ക്ഷേത്രം മേൽ ശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്തിൽ വിശേഷൽ പുജകൾ. ഉച്ചയ്ക്ക് പ്രസാദ ഊട്ട്. സന്ധ്യയ്ക്ക് ചെണ്ട വാദ്യത്തിന്റെയും നിശ്ചില ദ്യശ്യങ്ങളുടെ കുടിയ താലപ്പൊലിയും കർപ്പൂരാധാരനെയും.
രാത്രി 9:00ന്    ജയശ്രീ ടീച്ചറും സംഘവും അവതരിപ്പിക്കുന്ന കോലാട്ടം തുടർന്ന് ത്രിനേന്ത്ര ആതകശ്ശേരി ശിവക്ഷേത്ര മാത്യ സമിതി അവതരിപ്പിക്കുന്ന തിരുവാതിര. രാത്രി 9.30 ന് ശ്രീ ശങ്കരകലാ കേന്ദ്രം കൊയിലാണ്ടി അവതരിപ്പിക്കുന നൃത്തസന്ധ്യ , നൃത്തസന്ധ്യ സംവിധാനം സി.ബി രമേഷ് മരുതുർ. രാത്രി 10.30 ന് പ്രദേശിക കലാകാരന്മാരുടെയും മാരമാത്യസമിതിയുടെ വിവിധ കലാപരിപാടികൾ.
Share news