KOYILANDY DIARY.COM

The Perfect News Portal

നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ നാഗ പൂജകൾ

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ നാഗ പൂജകൾ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. സ്വർണ്ണപ്രശ്ന വിധിപ്രകാരം പഴയകാലത്ത് മാസംതോറും ആചരിച്ചുവന്ന നാഗപൂജകൾ തുടർന്നും നടത്തുകയാണ്. എല്ലാ മലയാള മാസവും 12ന് വൈകിട്ട് ഭക്തർക്ക് നാഗത്തിന് വഴിപാടുകൾ സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
സർപ്പ ദോഷത്തിനും, സന്താന പരമ്പരകളുടെ നിലനിൽപ്പിനും കുടുംബസൗഖ്യത്തിനും നാഗാരാധന നടത്തിയിരുന്ന വടക്കേ മലബാറിലെ പൗരാണികമായ നാലു പുരക്കൽ ശ്രീ നാഗകാളി പ്രതിഷ്ഠ അപൂർവങ്ങളിൽ ഒന്നാണ്.
വഴിപാടുകൾ: നാഗ പൂജ. നീരും പാലും പ്രതിമ സമർപ്പണം, മഞ്ഞപ്പൊടിയാടൽ തുടങ്ങിയ വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കേണ്ടതാണെന്ന് നാലുപുരക്കൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ടും സെക്രട്ടറിയും അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി 9544259582, 9656555134 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Share news