അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫിനെ കുത്തിക്കൊന്ന പ്രതി ബിജോയിയുടെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ശനിയാഴ്ച രാവിലെയാണ് വീട്ടുവളപ്പിൽ കാപ്പികുരു പറിച്ചു കൊണ്ടിരുന്ന ജോയൽ ജോസഫിനെ (28) അയൽവാസിയായ ബിജോയി കുത്തിക്കൊലപ്പെടുത്തിയത്.

