അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട് കൂടിയാണ് സംഭവം നടന്നത്. തമിഴ്നാട് ചിന്നതാടാകം സ്വദേശിയാണ് മരിച്ച രാജപ്പൻ. വീടിന് പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 19ന് സമ്പാർകോഡ് ഊരിലെ ബാലൻ എന്ന വ്യദ്ധനെയും കാട്ടാന ചവിട്ടി കൊന്നിരുന്നു. ആട് മേയ്ക്കാൻ പോയപ്പോൾ ആന ആക്രമിക്കുകയായിരുന്നു.
