KOYILANDY DIARY.COM

The Perfect News Portal

ലൈഫ് ഭവന പദ്ധതി ഗുണ ഗുണഭോക്താക്കൾക്ക് ഇൻഷൂറൻസ് കാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. നാല് ലക്ഷം രൂപ യാണ് രൂപയാണ് ഇൻഷുറൻസ് പരിരക്ഷ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട 1022 ഗുണഭോക്താക്കൾക്കുള്ള കാർഡ് വിതരണം ചെയ്തു.
ആദ്യ മൂന്ന് വർഷത്തെ ഇൻഷുറൻസ് ഗഡുക്കൾ സർക്കാർ അടവാക്കിയിട്ടുണ്ട് തുടർന്നുവരുന്ന വർഷങ്ങളിൽ ഗുണഭോക്താക്കൾക്ക് പ്രീമിയം അടച്ച് ഇൻഷൂറൻസ് പുതുക്കാവുന്നതാണ്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻഷിജു കെ. അധ്യക്ഷതവഹിച്ചു, രചന വി ആർ (പി എം എ വൈ -എസ് ഡി എസ്) പദ്ധതി വിവരണം നൽകി.
അഗ്നിരക്ഷാ സേനയുടെ ഗാർഹിക സുരക്ഷയെ സംബന്ധിച്ച് ആനന്ദൻ സി പി (Retd. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ) ക്ലാസ്സെടുത്തു. ആരോഗ്യം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സി പ്രജില,  വിദ്യാഭ്യാസം ചെയർപേഴ്സൺ നിജില പറവക്കൊടി എന്നിവർ സംസാരിച്ചു. വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ എംപി ഇന്ദുലേഖ നന്ദിയും പറഞ്ഞു. 
Share news