ചാന്ദ്രയാന്‍ 2 മായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു

ബംഗളൂരു: ചാന്ദ്രയാന്‍ 1 ന്റെ വിജയത്തിനു ശേഷം ഇന്ത്യയുടെ അടുത്ത സ്വപ്നമായ ചാന്ദ്രയാന്‍ 2 മായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു.ബഹിരാകാശ ഗവേഷണലോകത്തിന്റെ തന്നെ പ്രതീക്ഷകളില്‍ ഒന്നായ ചാന്ദ്രയാന്‍ 2ന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത് ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുര്‍ഗയിലെ ചല്ലക്കരെയിലാണ്. ചന്ദ്രനിലെ ഒരു സാഹചര്യം സ്യഷ്ടിച്ച് പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇവിടെ.
പരീക്ഷണങ്ങള്‍ക്കു വേണ്ടി വിശാലമായ സയന്‍സ് സിറ്റിയാണ് ചല്ലക്കരെയില്‍ ഒരുക്കിയിരിക്കുന്നത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ഈ മിഷനില്‍ പ്രധാനമായും ഉള്ളത്.ഓര്‍ബിറ്ററാണ് ബഹിരാകാശവാഹനം ചന്ദ്രനിലെത്തിക്കുന്നത്. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ സഹായിക്കുന്നു. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവര്‍ ഉപയോഗിക്കുക.ഇവയാണ് ഓരോ ഘട്ടത്തിലേയും ചിത്രങ്ങളും അനുബന്ധ വിവരങ്ങളും ഭൂമിയിലേയ്ക്ക് അയക്കുന്നത്.

