ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടം നാടിന് സമർപ്പിച്ചു
ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കം മെയിൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. സഹകരണ, റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കെട്ടിടം നാടിന് സമർപ്പിച്ചു. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയായി, ഹെഡ് ഓഫിസ് ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും മെയിൻ ബ്രാഞ്ച് ഉദ്ഘാടനം എൻ എം ഡി സി ചെയർമാൻ കെ കെ മുഹമ്മദും, ഓഡിറ്റോറിയം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജും നിർവ്വഹിച്ചു ലോക്കർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു,

കോൺഫറൻസ് ഹാൾ മുൻ എംഎൽയും കൊയിലാണ്ടി സഹകരണ ആശുപത്രി പ്രസിഡണ്ടുമായ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ജോയിൻ്റ് റജിസ്ട്രാർ ബി സുധ ആദ്യ നിക്ഷേപം സ്വീകരിച്ചു, അസിസ്റ്റന്റ് രജിസ്ട്രാർ ഗീതാനന്ദൻ ആദ്യ വായ്പ നൽകി, കെട്ടിടം രൂപകല്പന ചെയ്ത ഗ്രീൻ സ്റ്റുഡിയോ കോഴിക്കോടിനും കെട്ടിട നിർമ്മാണം നടത്തിയ ക്രിയേറ്റീവ് ബിൽഡേഴ്സിനും ഉപഹാരങ്ങളും മെമ്പർ റിലീഫ് ഫണ്ടും മന്ത്രി വി എൻ വാസവൻ വിതരണം ചെയ്തു,

ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരൻ ഗ്രാമ പഞ്ചായത്തംഗം ഗീത മുല്ലോളി, സർക്കിൾ സഹകരണ യൂനിയൻ പ്രസിഡന്റ് ഉള്ളൂർ ദാസൻ, അസി ഡയറക്റ്റർ സഹകരണ വകുപ്പ് എം കെ മുഹമ്മദ്, അസി ഡയറക്റ്റർ സഹകരണ വകുപ്പ് എം വി ഷില, അസി ഡയറക്റ്റർ സഹകരണ വകുപ്പ് എം സി ഷൈമ, മേലൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീസുധൻ, കാപ്പാട് അർബ്ബൻ സഹകരണ സംഘം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൂക്കാട്, കർഷക ക്ഷേമ സഹകരണ സംഘം ചേമഞ്ചേരി പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി,

ചേമഞ്ചേരി വനിത സഹകരണ സംഘം പ്രസിഡണ്ട് ഗീത മേലേടുത്ത്, ചേമഞ്ചേരി സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, ബേങ്ക് മുൻ പ്രസിഡണ്ടുമാരായ, കെ ഭാസ്ക്കരൻ, വി ഗോപാലൻ, കെ കുഞ്ഞിരാമൻ, കെ ബാലകൃഷ്ണൻ, പൂക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സിജിത്ത് തീരം, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ടി കെ ചന്ദ്രൻ, ഷബീർ ഇ കെ, സജീവ്കുമാർ, ആലിക്കോയ പുക്കാട്, വി വി മോഹനൻ, അവിണേരി ശങ്കരൻ, ടി പി അഷ്റഫ്, അഫ്സൽ സി കെ എന്നിവർ സംബന്ധിച്ചു.

