കൊയിലാണ്ടി റോട്ടറി ക്ലബ്, സ്പോർട്സ് വിദ്യാർത്ഥിക്ക് ജേഴ്സികൾ വിതരണം ചെയ്തു
കൊയിലാണ്ടി: റോട്ടറി ക്ലബ് കൊയിലാണ്ടി, ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ സ്പോർട്സ് വിദ്യാർത്ഥികൾക്കായി ജേഴ്സികൾ വിതരണം ചെയ്തു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സുഗതൻ. ടി സ്കൂൾ ജൂനിയർ ഗേൾസ് ഫുട്ബോൾ ക്യാപ്റ്റൻ അഞ്ജനയ്ക്ക് ജേഴ്സികൾ കൈമാറി വിതരണം ചെയ്തു. എച്ച് എം ഷജില അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ചന്ദ്രൻ നന്ദനം, ബാബു ഗീത, നസീർ എഫ് എം, നവീന ബിജു, ശ്രീലാൽ പെരുവട്ടൂർ, ശ്രീനേഷ്, ശ്രീജിത്ത് സ്പീഡ്, ബിന്ദു റാണി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
