മാവോയിസ്റ്റ് സംഘത്തിൽപെട്ട പ്രവർത്തകനെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: മാവോയിസ്റ്റ് സംഘത്തിൽപെട്ട പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബുവിനെയാണ് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മാവോയിസ്റ്റിനെ കോഴിക്കോട് റൂറൽ പോലീസിൻ്റെ സഹായത്തോടെ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകീട്ട് അഞ്ച് മണിയോടെ പിടികൂടിയത്.

അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. രാത്രി 1 മണിയോടുകൂടിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

