ഷോട്ടോക്കാൻ കരാത്തെയിൽ 7 Dan Black നേടിയ ‘ഷിഹാൻ’ ബാബുവിനെ അനുമോദിച്ചു
കൊയിലാണ്ടി: ഷോട്ടോക്കാൻ കരാത്തെയിൽ 7 Dan Black നേടിയ കൊയിലാണ്ടി മണമൽ സ്വദേശി ഷിഹാൻ ബാബുവിനെ ആദരിച്ചു. കൊയിലാണ്ടി നബീന കോംപ്ലക്സിൽ ഫുനോകുഷി കരാത്തെ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. പി. പി ജനാർദ്ദനൻ, ശിവദാസൻ, ഷിജിത്ത് പി കെ, മുരളി കണ്ടോത്ത്, അനീഷ് ബാലുശേരി, ശ്യാം, രതീഷ് എന്നിവർ സംസാരിച്ചു.
