ചേമഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 19 വയസ്സുകാരൻ മരിച്ചു.
കൊയിലാണ്ടി: ചേമഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ്, (ചെറുകുന്ന്) കെ.വി. ഹൌസിൽ ഹസ്സൻ്റെ മകൻ മുഹമ്മദ് ഹഫീസ് (19) ആണ് മരിച്ചത്. സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്താലാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹസിൽ (19) പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ട് 6.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഹഫീസിൻ്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സാക്ഷിച്ചിരിക്കുകയാണ്.

