ജലം ജീവിതം – ബോധവൽക്കരണം നടത്തി
കൊയിലാണ്ടി: ‘ജലം ജീവിതം’ ബോധവൽക്കരണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ – എൻ എസ് എസ് യൂണിറ്റും തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് മിഷനും സംയുക്തമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരപ്രദേശങ്ങളിലെ സ്കൂളുകളിൽ നടത്തുന്ന ‘ജലം ജീവിതം ‘പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലെ വി എച്ച്.എസ്.ഇ – എൻ എസ് എസ് വിദ്യാർത്ഥികൾ പന്തലായനിജി വി എച്ച് എസ് എസ് ൽ തെരുവുനാടകം അവതരിപ്പിച്ചു.

ജല ഗുണനിലവാര പരിശോധന നടത്തി. ജലദുരുപയോഗത്തിനെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന മെസ്സേജ് മിററും ക്യാമ്പസ് ക്യാൻവാസും സ്കൂളിൽ സ്ഥാപിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്.എം. ഗീത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്. എം. സുപ്രിയ എൻഎസ എസ്. സംബന്ധിച്ചു.
