KOYILANDY DIARY.COM

The Perfect News Portal

സാഹിത്യോത്സവത്തിൻറെ സ്വാഗതസംഘം രൂപീകരിച്ചു

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിൻറെ ഭാഗമായി നടത്തുന്ന സാഹിത്യോത്സവത്തിൻറെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. കലാലയം അശോകം ഹാളിൽ നടന്ന യോഗത്തിൽ യു കെ രാഘവൻ അധ്യക്ഷത വഹിച്ചു.
ശിവദാസ് കരോളി, കെ. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, ശശികുമാർ പാലയ്ക്കൽ, സജിത്ത്, വിജയരാഘവൻ ചേലിയ, ബാബുരാജ് എം വി, അഡ്വ. സിദ്ധാർഥ്, അഡ്വ. ശ്രീനിവാസൻ, ബിനേഷ് ചേമഞ്ചേരി, സജീവൻ, ജെ പി ഉണ്ണി, വത്സൻ പല്ലവി, രാജശ്രീ, കെ ബി ശിവദാസൻ വാഴയിൽ, ബാലു പൂക്കാട്, എന്നിവർ സംസാരിച്ചു. എം എം സചീന്ദ്രൻ ചെയർമാനും ശശികുമാർ പാലക്കൽ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
Share news