ചേമഞ്ചേരി – തൂവക്കോട് കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
ചേമഞ്ചേരി: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ചേമഞ്ചേരി തൂവക്കോട് കീറക്കാട് ഹൗസിൽ സത്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്ത് തൊട്ടടുത്ത പറമ്പിലെ ആളൊഴിഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന ഗ്രേഡ്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് എം ന്റെ നേതൃത്വത്തിൽ എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് എൻപി അതിസാഹസികമായി ആൾമറയും പടവും ഇല്ലാത്തതുമായ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി. റിംഗ് കിണറായതിനാൽ അതിൽ കുടുങ്ങിക്കിടക്കുകയായിരുന്നു പോത്ത്.

അനൂപ് കഴുത്തറ്റം വെള്ളത്തിൽ നെറ്റിൽ ഇറങ്ങി Cow ഹോസ് ഉപയോഗിച്ച് കെട്ടിയ ശേഷം സേനയുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടി വലിയ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കരക്കെത്തിച്ചത്. FRO മാരായ ഹേമന്ത് ബി, നിധിപ്രസാദ് ഇഎം, അരുൺ എസ്, സനല്‍രാജ്, റഷീദ് കെപി, നിതിൻരാജ്, ഹോംഗാര്‍ഡുമാരായ രാജേഷ് കെ പി, പ്രദീപ് സി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
