മാതൃഭാഷാവകാശജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി

കൊയിലാണ്ടി: ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രയാണം നടത്തുന്ന മാതൃഭാഷാവകാശജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. കവി മേലൂര്‍ വാസുദേവന്‍ വൃക്ഷത്തൈ നല്കി ജാഥയെ വരവേറ്റു. ജാഥാലീഡര്‍ ഡോ വി.പി മാര്‍ക്കോസില്‍ നിന്നും മാതൃഭാഷാ സന്ദേശ വൃക്ഷത്തൈ എ. സുഭാഷ് ഏറ്റുവാങ്ങി. ഡോ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. കെ.ടി. രാധാകൃഷ്ണന്, എന്‍.വി. ബാലകൃഷ്ണന്, ഐക്യമലയാള പ്രസ്ഥാനം കണ്‍വീനര്‍ എം. വി. പ്രദീപന്, ജാഥാംഗം അശ്വനി എന്നിവര്‍ സംസാരിച്ചു. ഡോ.പി. പവിത്രന് ലഘുലേഖ പ്രകാശനം നിര്‍വഹിച്ചു. തൊഴില്‍ പരീക്ഷകള്‍ മാതൃഭാഷയിലാക്കുക, സമഗ്രമലയാള നിയമം നടപ്പില്‍ വരുത്തുക, കോടതി ഭാഷ മാതൃഭാഷയാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ജാഥ.
