വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
2023-ലെ വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൂട്ടത്തിൽ നന്തി സ്വദേശിയും. കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസറും നന്തി ബസാർ സ്വദേശിയുമായ ലിബീഷ് എ.കെ.യാണ് മുഖ്യമന്ത്രിയിൽ നിന്ന് വിശിഷ്ട സവനത്തിനുള്ള മെഡൽ കൈപ്പറ്റിയത്.

സർവീസ് കാലയളവിൽ പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മ ധീരതയ്ക്കുമുള്ള 2023-ലെ പ്രശസ്ത സേവനത്തിനുള്ള അംഗീകരാമാണ് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. കേരളപ്പിറവി ദിനവും, കേരള പോലീസ് രൂപീകരണദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തുവെച്ചു നടത്തിയ ഔദ്യഗിക ചടങ്ങിലാണ് വിശിഷ്ടസേവനത്തിനുള്ള അംഗീകാരം ലിബീഷ് ഏറ്റുവങ്ങിയത്. DGP ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് മെഡൽ കൈപ്പറ്റിയത്.
