KOYILANDY DIARY.COM

The Perfect News Portal

അവഗണനക്കെതിരെ യുവജനതാ ദൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവജനതാ ദൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മലബാർ മേഖലയോട് റെയിൽവേ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയാണ് രാഷ്ട്രീയ യുവജനതാ ദൾ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
നിലവിലുള്ള ടെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുക, താലൂക്കിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുടെ ദുരിതങ്ങൾ പരിഹരിക്കുക. സമയം പുനക്രമീകരിക്കണമെന്നും മാർച്ച് ഉൽഘാടനം ചെയ്ത ജില്ലാ സിക്രട്ടറി രാഗേഷ് കരിയാത്തൻകാവ് പറഞ്ഞു. അർജ്ജുൻ മംത്തിൽഅദ്യക്ഷത വഹിച്ചു.
രജിലാൽ മാണിക്കോത്ത്. നിബിൻകാന്ത്, എം.സുധീഷ്, ബി.ടി. പ്രജീഷ് നെല്ലോളി, നരേഷ് ടി.പി, നിഷിദ കെ.കെ., രജീഷ് മാണിക്കോത്ത്, അഡ്വ: ടി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിനോദൻ ഊരള്ളൂർ. സുനിൽ സി.എം. അജീഷ് എം ടി. പ്രജീഷ് കാരക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Share news