KOYILANDY DIARY.COM

The Perfect News Portal

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ട്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാണ് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ളത്. ആദ്യമായാണ് സംസ്ഥാന സർക്കാരിൻറെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉൾപ്പെടുത്തുന്നത്.

കേരളത്തിൻറെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികൾക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താൻ ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു. വൻ വിലക്കുറവിൽ വമ്പൻ ബ്രാൻഡുകളുടെ സിഗ്‌നേച്ചർ വിഭവങ്ങൾ അടക്കം ലഭിക്കുക. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെടിഡിസി മാസ്‌ക്കറ്റ്‌, ലീല റാവിസ്, ഹിൽറ്റൺ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. വൈകിട്ട് നാലുമുതൽ 10 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. കേരളീയം ഫുഡ് കമ്മിറ്റി ചെയർമാൻ എ എ റഹിം എം പി, കൺവീനർ ശിഖ സുരേന്ദ്രൻ, യുവജന കമീഷൻ ചെയർമാൻ എം ഷാജർ തുടങ്ങിയവർ പങ്കെടുത്തു.

Share news