പന്തളം നഗരസഭ അഴിമതി; ബിജെപി കൗണ്‍സിലര്‍ക്കെതിരായ സി പി ഐ എം മാർച്ചിന് തുടക്കം
പന്തളം: പന്തളം നഗരസഭ അഴിമതി. ബിജെപി കൗണ്‍സിലര്‍ക്കെതിരായ സി പി ഐ എം മാർച്ചിന് തുടക്കം. രാവിലെ എട്ട് മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. പട്ടികജാതി കുടുംബത്തിന് സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ഭൂമി ലഭ്യമാക്കുന്നതിന് ബി ജെ പി ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സന്തോഷ് 35,000രൂപ കൈക്കൂലി വാങ്ങിയെന്ന ഗുണഭോക്താവിൻറെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പിന്നാലെ ശബ്ദ സന്ദേശം പുറത്ത് വിട്ട കൗണ്‍സിലറെ സൗമ്യ ഭീഷണിപ്പെടുത്തുന്ന സന്ദേശവും പുറത്തായി. അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയ ബിജെപി ഭരണ സമിതിക്കെതിരെയുള്ള സിപിഐ എം മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

