കേരള കൺസ്യൂമർ ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: കേരള കൺസ്യൂമർ ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനം ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സക്കറിയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുറയൂർ സ്വാഗതം പറഞ്ഞു.

സമസ്ത മേഖലകളിലും വിലക്കയറ്റം കൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ വീണ്ടും കറൻറ് ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി അബ്ദുൾ മദീദ്, എം സി തോമസ്, ടി പി എം റിയാസ് എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി സന്തോഷ് തുറയൂർ (പ്രസിഡണ്ട്) ബി വി ആഷിർ (സെക്രട്ടറി) ടി വി എം റിയാസ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടുമാരായി അസീസ് കോടംബാട്ടിൽ, ഫഹദ് മായനാട്, എം പി വേണുഗോപാൽ, എം എ അശോകൻ, ബി സുനിൽ കുമാർ കൊയിലാണ്ടി, സെക്രട്ടറിമാരായി ഭാസ്കരൻ നരിക്കുനി, ബിജു പാലാഴി, ടി ദേവി, സുഭാഷിണി, എം പി മുസ്തഫ, ബാവൻകുട്ടി, താമരശ്ശേരി മിഥുൻ, ശ്രീജ കക്കോടി എന്നിവരെയും, രക്ഷാധികാരികളായി കെ ടി ഗോപാലൻ, ബാലൻ മീഞ്ഞൽ, അജയ കുമാർ, ഭാസ്കരൻ അളകാപുരി, ലീഗൽ അഡ്വൈസറായി അഡ്വ: ഉമ്മറിനെയും തിരഞ്ഞെടുത്തു.
