KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായി

മലപ്പുറം മാറഞ്ചേരിയിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്. മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് മൂന്ന് പേരും. ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് കാണാതായത് എന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Share news