KOYILANDY DIARY.COM

The Perfect News Portal

കൊങ്കൺവഴിയുളള സ്‌പെഷ്യൽ ട്രെയിനുകൾക്ക് സമയംമാറ്റം

തിരുവനന്തപുരം: കൊങ്കൺവഴി കേരളത്തിലേക്ക്‌ വരികയും പോകുകയും ചെയ്യുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം ബുധനാഴ്‌ച മുതൽ മാറും. മൺസൂണിനുശേഷമാണ്‌ പരിഷ്‌കരിക്കുന്നത്‌.

ഹസ്രത്‌ നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി (12432) , തിരുവനന്തപുരം സെൻട്രൽ – ഹസ്രത്‌ നിസാമുദീൻ (12431), ഹസ്രത്‌ നിസാമുദീൻ – എറണാകുളം തുരന്തോ എക്‌സ്‌പ്രസ്‌(12284), എറണാകുളം – ഹസ്രത്‌ നിസാമുദീൻ എക്‌സ്‌പ്രസ്‌ (12283), വെരാവൽ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌(16333), തിരുവനന്തപുരം സെൻട്രൽ – വെരാവൽ പ്രതിവാര എക്‌സ്‌പ്രസ്‌ (16334), ഗാന്ധിധാം – നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ്‌(16335), നാഗർകോവിൽ – ഗാന്ധിധാം പ്രതിവാര എക്‌സ്‌പ്രസ്‌(16336) , ഓഖ – എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്‌(16337), എറണാകുളം – ഓഖ ദ്വൈവാര എക്‌സ്‌പ്രസ്‌ (16338) , ഭാവ്‌നഗർ – കൊച്ചുവേളി (19260) പ്രതിദിന എക്‌സ്‌പ്രസ്‌, കൊച്ചുവേളി – ഭാവ്‌നഗർ പ്രതിദിന എക്‌സ്‌പ്രസ്‌ (19259) തുടങ്ങിയവയുടെ സമയത്തിൽ മാറ്റമുണ്ട്‌. 2024 ജൂൺ ഒന്നുവരെയാണ്‌ സമയമാറ്റം. കൂടുതൽ വിവരങ്ങൾ: www.indianrailways.gov.in

Share news