‘ വൃക്കക്കൊരു തണൽ ‘ എക്സിബിഷൻ ജില്ലാ കലക്ടർ സന്ദർശിക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ വൃക്കക്കൊരു തണൽ ‘ മെഗാ എക്സിബിഷൻ സന്ദർശിക്കുവാൻ കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്ത് എത്തിയപ്പോൾ സമീപം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, കൗൺസിലർ അഡ്വ: കെ. വിജയൻ, കെ. ഗീതാനന്ദൻ മാസ്റ്റർ തുടങ്ങിയവർ സമീപം. നാല് ദിവസത്തെ എക്സിബിഷനാണ് കൊയിലാണ്ടിയിൽ ബുധനാഴ്ച തുടക്കമായത്. 23ന് സമാപിക്കും. ഒരു ലക്ഷംപേർ എക്സിബിഷനിൽ പങ്കെടുക്കുമെന്നാണ് സംഘാടകസമിതിയുടെ പ്രതീക്ഷ. വ്യാഴാഴ്ച കാലത്ത്മുതലേ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത് സ്ത്രീകളും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരാൾകൂട്ടംതന്നെ എക്സിബിഷനെ ജനകീയമാക്കിയിരിക്കയാണ്. മനുഷ്യ ശരീരത്തിലെ വൃക്കയുടെ പ്രവർത്തനം നേരിട്ടറിയാനും അറിവ് നേടാനും വളരെ താൽപ്പര്യത്തോടെയാണ്എക്സിബിഷനിൽ ഓരോരുത്തരും സന്ദർശിക്കുന്നത്.
