അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി
കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.

കമീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറി. മാധ്യമപ്രവർത്തക എന്ന നിലയിൽ ബിജെപി നേതാവും എം പിയുമായ സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ചതായിരുന്നു ഷിദ. എന്നാൽ ഷിദയുടെ തോളിൽ തഴുകി സംസാരിക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്. സംഭവത്തിൽ സുരേഷ് ഗോപി ഇന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്.

