മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; സ്‌റ്റേഷൻമാസ്‌റ്റർ തെറ്റായ സിഗ്‌നൽ നൽകിയതിനാൽ
കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് വ്യാഴാഴ്‌ച വൈകിട്ട് ട്രാക്ക് മാറിയത് സ്‌റ്റേഷൻമാസ്‌റ്റർ തെറ്റായ സിഗ്‌നൽ നൽകിയതിനാൽ. ഗുരുതര കൃത്യവിലോപം കാട്ടിയ സ്റ്റേഷൻമാസ്റ്റർ യുപി സ്വദേശി കൃഷ്ണമുരാരിക്ക് പാലക്കാട്ട് 15 ദിവസത്തെ പരിശീലനം നൽകി സംഭവം ഒതുക്കാനാണ് റെയിൽവേയുടെ നീക്കം. സാങ്കേതികപ്പിഴവല്ലെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇത് അപകടമോ സുരക്ഷാവീഴ്ചയോ അല്ല. പിഴവുണ്ടായെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ എട്ട് മിനിറ്റ് അധികസമയം അനുവദിച്ചു. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാരുടെ സുരക്ഷ സ്‌റ്റേഷൻമാസ്റ്ററും പോയിന്റുമാനും ഉറപ്പാക്കിയെന്നും വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിനുകളും ഗുഡ്സ് വാഗണുകളും ഓടുന്ന, പ്ലാറ്റ്ഫോം ഇല്ലാത്ത മധ്യട്രാക്കിലേക്കാണ് മാവേലി എക്‌സ്‌പ്രസ് വന്നത്.




