‘അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീനോടൊപ്പം’; ഡിവൈഎഫ്ഐ ഇന്ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കും
തിരുവനന്തപുരം: ‘അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീനോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇന്ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശനിയാഴ്‌ച ബ്ലോക്ക് കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.

സംസ്ഥാന പ്രസിഡണ്ട് വി വസീഫ് കോഴിക്കോട് ടൗണിലും സെക്രട്ടറി വി കെ സനോജ് കണ്ണൂർ പയ്യന്നൂരിലും ട്രഷറർ എസ് ആർ അരുൺബാബു കൊല്ലത്തും പങ്കെടുക്കും. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക്ക് സി തോമസ് കോട്ടയത്തും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ രാഹുൽ ആലപ്പുഴയിലും എം ഷാജർ, ഡോ. ഷിജൂഖാൻ എന്നിവർ തിരുവനന്തപുരത്തും ആർ ശ്യാമ പത്തനംതിട്ട റാന്നിയിലും എം വിജിൻ എംഎൽഎ കണ്ണൂർ – മാടായിയിലും ഡോ. ചിന്ത ജെറോം കൊല്ലത്തും ഗ്രീഷ്മ അജയഘോഷ് തൃശൂരിലും പങ്കെടുക്കും

