KOYILANDY DIARY.COM

The Perfect News Portal

ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കൂ യുവത്വം നിങ്ങളെ തേടിയെത്തും

പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. വാര്‍ദ്ദക്യം എന്നത് ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുന്ന ഒന്നാണ്. പ്രായത്തെ നമുക്കു തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം നമ്മെ ബാധിക്കുന്നത് ഒരു പരിധി വരെയെങ്കിലും തടുക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ഒരു ഉത്തമ ഭക്ഷണമാണ് നട്സ്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തൈരും ബദാം പൊടിച്ചതും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തുപുരട്ടി 15 മിനിട്ടിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന്റെ മൃദുത്വവും യൗവനവും നിലനിര്‍ത്തുന്നതിന് ഇതിലൂടെ സാധിക്കും. ഉണങ്ങിയ ബദാം പരിപ്പില്‍ നിന്നെടുക്കുന്ന ബദാം ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന് ജലാശം നല്കാനും, പുതുമപകരാനും ഇതിന് കഴിയും. എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് വലിച്ചെടുത്ത് തിളക്കം നല്കാനും, വരണ്ടതും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്താനും ഇതിന് പ്രത്യേക കഴിവാണുള്ളത്. അതുപോലെ മറ്റൊന്നാണ് കശുവണ്ടി പരിപ്പ്. ഇതു കഴിക്കുന്നതും ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തില്‍പ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *