കേരള എൻ.ജി.ഒ. അസോസിയേഷന്റെ 50-ാം സ്ഥാപക ദിനാഘോഷം
കോളുക്കോട്: കേരള എൻ.ജി.ഒ. അസോസിയേഷന്റെ 50-ാം സ്ഥാപക ദിനാഘോഷം കോഴിക്കോട് നടന്നു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ജീവനക്കാരെ ഉപയോഗിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ. പ്രദീപൻ പറഞ്ഞു. സിവിൽ സർവ്വീസിനെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷന്റെ 50-ാം സ്ഥാപക ദിനാഘോഷം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സിവിൽ സർവ്വീസിനെ ജനാധിപത്യവല്ക്കരിക്കുന്നതിലും ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അഞ്ചര പതിറ്റാണ്ടായി കേരള എൻ.ജി.ഒ. അസോസിയേഷൻ നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡൻറ് സജീവൻ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗമായ ടി. സിജു., മുരളീധരൻ കൻമന, ജില്ല വൈസ് പ്രസിഡൻറ് രവീന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ, ബ്രാഞ്ച് ട്രഷറർ നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.
