കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന വിഷയത്തെ അധികരിച്ച് നടന്ന പോസ്റ്റർ രചനാ മത്സരം ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി ഉദ്ഘാടനം ചെയ്തു- ഗ്രീൻ പ്രാട്ടോക്കോൾ കമ്മിറ്റി ചെയർമാനും കൊയിലാണ്ടി നഗരസഭ കൗൺസിലറുമായ കെ എം നജീബ് അധ്യക്ഷതവഹിച്ചു.

ഒക്ടോബർ 31, നവംബർ 1 തിയ്യതികളിലായാണ് കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം കൊയിലാണ്ടിയിൽ നടക്കുന്നത്. പ്രേംഭാസിൻ, സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ, മുസ്തഫ കവലാട്, എന്നിവർ സംസാരിച്ചു. റഷീദ് പുളിയഞ്ചേരി സ്വാഗതവും സായൂജ് കെ നന്ദിയും പറഞ്ഞു.
