KOYILANDY DIARY

The Perfect News Portal

പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കുo

മോസ്കോ: ഇന്ത്യയുമായി കൂടുതല്‍ അടുത്ത് റഷ്യ. പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സൂചന. വ്യോമ പ്രതിരോധ മേഖലയില്‍ റഷ്യയുടെ ഏറ്റവും പുതിയ പ്രതിരോധ സംവിധാനമായ ‘എസ്400 ട്രയംഫ്’ (Air Defence Missile Systems) കരാറിന്റെ ഭാഗമായി ഇന്ത്യക്ക് കൈമാറും. ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും ഒപ്പുവയ്ക്കും.

വ്യോമമേഖലയില്‍ റഷ്യയുടെ ഏറ്റവും പുതിയ പ്രതിരോധസംവിധാന ശ്രേണിയിലുള്ളതാണ് എസ്-400. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും ഒരേസമയം, ഇവയെ വെടിവെച്ചുവീഴ്ത്താനും കഴിവുള്ളതാണ് എസ്-400 സംവിധാനം.

ഇരു രാഷ്ട്രങ്ങളും സംയുക്തമായി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒരു ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ കാമോവ് ഹെലികോപ്റ്ററുകളും നിര്‍മ്മിക്കും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സും റഷ്യന്‍ റോസ്റ്റക് സ്റ്റേറ്റ് കോര്‍പ്പറേഷനും സംയുക്തമായാണ് ഹെലികോപ്ടര്‍ നിര്‍മ്മാണം നടത്തുക. കോമോവ് നിലവില്‍ വ്യോമസേനയുടെ പക്കലുള്ള ചേതക്, ചീറ്റ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ അത്യാധുനിക യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നത് റഷ്യയാണ്.

ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ (എഫ്ജിഎഫ്‌എ), 150 കോടി ഡോളര്‍ ചെലവില്‍ ആണവ അന്തര്‍വാഹിനി താത്കാലികമായി കൈമാറുന്നത് സംബന്ധിച്ചും ചര്‍ച്ചയില്‍ സുപ്രധാന തീരുമാനമുണ്ടായേക്കും. പാകിസ്താനുള്‍പ്പടെയുള്ള അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ഇന്ത്യ നേരിടുന്ന സുരക്ഷാഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയ്ക്ക് പുതിയ ആയുധകരാര്‍ മൂലം സാധിക്കുമെന്നാണ് പ്രതീക്ഷ. റഷ്യയുമായുള്ള സഹകരണവും ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *