KOYILANDY DIARY.COM

The Perfect News Portal

പാലസ്തീൻ ഐക്യദാർഢ്യ റാലി  നടത്തി

ചേമഞ്ചേരി: മഹല്ല് കോഡിനേഷൻ ചേമഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു. കാപ്പാട് യതീം ഖാന പരിസരത്ത് നിന്നും ആരംഭിച്ച റാലി കാപ്പാട് ടൗണിൽ സമാപിച്ചു. മഹല്ല് നിവാസികൾ, വിവിധ മത സംഘടന പ്രതിനിധികൾ, ഐനുൽ ഹുദ യതീം ഖാനയിലെയും അക്കാഡമിയിലെയും വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.
കാപ്പാട് ഖാസി പി കെ നുറുദ്ദിൻ ഹൈത്തമി മുൻ മന്ത്രി പികെ കെ ബാവ, സി കെ അഹമ്മദ് മുസ്‌ലിയാർ, എൻ പി അബ്ദുൽ സമദ് ഹമദാനി,  അജ്മൽ ഹസനി കടമേരി, ടി ടി ബഷീർ,  അഷറഫ് തിരുവങ്ങൂർ, എം കെ മുസ്തഫ തെക്കെയിൽ, അസിസ് ലത്തീഫ് ചാരുത, ഉമർ കമ്പായത്തിൽ, ടി യം ലത്തീഫ് ഹാജി, ഫാറൂക്  കാപ്പാട്, വിവി ഷമീർ കാപ്പാട് എന്നിവർ, നേതൃത്വം നൽകി. സമാപനയോഗം മുൻ മന്ത്രി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ ചെയർമാൻ എപിപി തങ്ങൾ ആദ്ധ്യക്ഷത വഹിച്ചു. കാപ്പാട് ഖാസി  ഹൈത്ത മി മുഖ്യ പ്രഭാഷണം നടത്തി.
എൻ പി അബ്ദുൽ സമദ്  ജാബിർ ഉദവി തൃകരിപ്പൂർ നിസാർ ബാഖവി മട്ടന്നൂർ വാർഡ് മെമ്പർ വി ശരീഫ് മാസ്റ്റർ സംസാരിച്ചു. കൺവീനർ എം പി. മൊയ്‌തീൻ കോയ സ്വാഗതവും അവിർ സാദിക്ക് നന്ദിയും പറഞ്ഞു.
Share news