KOYILANDY DIARY.COM

The Perfect News Portal

ജവഹർ ബാലമഞ്ച് പയ്യോളി ബ്ലോക്ക് കമ്മിറ്റി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

പയ്യോളി: ജവഹർ മഞ്ച് പയ്യോളി ബ്ലോക്ക് ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ പ്രശാന്ത് കരുവഞ്ചേരി ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റർ അഷ്റഫ് പുത്തൻ മരച്ചാലിൽ അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ “നാനാത്വത്തിൽ ഏകത്വം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
എൽ പി,  യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ടി വിനോദ്, മണ്ഡലം പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്, ബ്ലോക്ക് ചീഫ് കോഡിനേറ്റർ നിത്യ സുരേഷ്, മുജേഷ് ശാസ്ത്രി, നിഷ, എൻ.എം. മനോജ്, സനൂപ് കോമത്ത് എന്നിവർ സംസാരിച്ചു.
Share news