KHRA കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നവംബർ 1ന്
കൊയിലാണ്ടി: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നവംബർ 1ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 1ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഓഫീസ് ഉദ്ഘാടനം കൊയിലാണ്ടി മാർക്കറ്റ് റോഡ് പരിസരത്തും, രാവിലെ 11 മണിക്ക് കൃഷ്ണ തിയ്യേറ്ററിന് പിറകിൽ “രംഭ ഹോട്ടൽ ഓഡിറ്റോറിയത്തിൽ യൂണിറ്റ് പൊതു സമ്മേളനവും, ജനറൽബോഡിയും, തിരഞ്ഞെടുപ്പും നടക്കും.
