നവ കേരള സദസ്സ്: ചേമഞ്ചേരിയിൽ സംഘാടകസമിതിയായി
ചേമഞ്ചേരി: നവ കേരള സദസ്സ്: ചേമഞ്ചേരിയിൽ സംഘാടകസമിതിയായി.. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽവച്ച് നടന്ന യോഗം കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. നവംബർ 25ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ പരിപാടി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, സന്ധ്യാ ഷിബു, അതുല്യ ബൈജു, അവിണേരി ശങ്കരൻ, ബാബു കൂളൂർ, അജീഷ് പൂക്കാട്, പി മോഹനൻ അസിസ്റ്റൻറ് സെക്രട്ടറി, ജേഴ്സി ജൂനിയർ സൂപ്രണ്ട് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് എം ഷീല നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ (ചെയർമാൻ), സെക്രട്ടറി ടി. അനിൽ കുമാർ (കൺവീനർ) എന്നിവർ ഭാരവാഹികളായി 251 അംഗ സംഘാടകസമിതി രൂപീകരിച്ചു.
