KOYILANDY DIARY.COM

The Perfect News Portal

പുരന്ദര ദാസർ പുരസ്കാരം ടി. എച്ച് ലളിതക്ക് സമർപ്പിച്ചു

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി മലരി കലാമന്ദിരം കൊയിലാണ്ടി ഏർപ്പെടുത്തിയ പുരന്ദര ദാസർ പുരസ്കാരം ടി.എച്ച്. ലളിതക്ക് സമർപ്പിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം പാലക്കാട് പ്രേംരാജ് സമർപ്പിച്ചു. പരിപാടി നർത്തകി സുവർണ്ണചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു. പുഷ്പ പ്രേംരാജ് അധ്യക്ഷത വഹിച്ചു.
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരിയെ പരിപാടിയിൽ അനുമോദിച്ചു. ടി.വി. ഗിരിജ, ചന്ദ്രൻ കാർത്തിക, അതുല്യ ജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് 150 ഓളം ഗായകർ പങ്കെടുത്ത 10 മണിക്കൂർ നീണ്ട സംഗീതാരാധന നടത്തി.
Share news