KOYILANDY DIARY

The Perfect News Portal

മികച്ച യാത്രാ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ മേക്ക് മൈ ട്രിപ്പും ഇബിബോയും ഒന്നിക്കുന്നു

മികച്ച യാത്രാ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍ വെബ്സൈറ്റ് ഓപ്പറേറ്ററായ മേക്ക് മൈ ട്രിപ്പും പ്രധാന എതിരാളിയായ ഇബിബോയും ഒന്നിക്കുന്നു. ഈ കമ്പനികള്‍ ഒന്നാകുന്നതോടെ ഓണ്‍ലൈന്‍ ട്രാവല്‍ മേഖലയിലെ ഏറ്റവും വലുതും, ഇ കൊമേഴ്സ് രംഗത്ത് ഏറ്റവും സുപ്രധാനവുമായ ലയനത്തിനാണു രാജ്യം സക്ഷ്യം വഹിക്കുക.

ഇബിബോയുടെ 91 ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ നാസ്പേര്‍സിന്റെ കൈവശമാണ്. ബാക്കി ഒന്‍പതു ശതമാനം ചൈനീസ് കമ്പനിയായ ടാന്‍സെന്റിന്റെ പക്കലും. 150 കോടി ഡോളര്‍ മൂല്യം കണക്കാക്കിയായിരിക്കും ലയനം നടക്കുകയെന്ന് ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

ലയനത്തിലൂടെ ടിക്കറ്റിംഗ് സൈറ്റായ ഗോയിബിബോ.കോം, റെഡ്ബസ്.കോം എന്നീ കമ്ബനികള്‍ മേക്ക്മൈ ട്രിപ്പ് എന്ന മാതൃകമ്പനിയുടെ കീഴിലാകും. 72 കോടി ഡോളറിന്റെ ഇടപാടാണി നടക്കുക. 86.13 കോടി ഡോളറാണു മേക്ക്മൈ ട്രിപ്പിന്റെ വിപണന മൂല്യം. കൂടാതെ ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി വില 56.3 ശതമാനം ഉയര്‍ന്ന് 31.90 ഡോളര്‍ ആയിരുന്നു. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *