KOYILANDY DIARY.COM

The Perfect News Portal

കേരള ചിൽഡ്രൻസ്‌ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു

തൃശൂർ: ‘അറിഞ്ഞതിനപ്പുറം.. അതിരുകൾക്കപ്പുറം..’ എന്ന സന്ദേശവുമായി ചിന്തയുടെയും ബാലസംഘത്തിൻറെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ചിൽഡ്രൻസ്‌ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു. കഥ, കവിത, നാടകം, ചിത്രം, -ശിൽപ്പം, -കാർട്ടൂൺ, സിനിമ, ശാസ്ത്രം, ചരിത്രം, പരിസ്ഥിതി, കുട്ടികളുടെ ലോകം, സംഗീതം എന്നീ വിഭാഗങ്ങളിലായി കൂട്ടികളുടെ നേതൃത്വത്തിൽ നടന്ന വിഷയാവതരണവും ചർച്ചയും സമ്പന്നമായി.

വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പുസ്തകോത്സവവും സാംസ്‌കാരിക തലസ്ഥാനനഗരിയിൽ പുതുധാരയുണർത്തി. സാഹിത്യ അക്കാദമി അങ്കണം കുരുന്നുപ്രതിഭകളുടെ സർഗശേഷി വളർത്തുന്നതിലുള്ള പുത്തൻ ഇടമായി. സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ  ഉദ്‌ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ എം എം വർഗീസ്‌ അധ്യക്ഷത വഹിച്ചു. ന്യൂസ്‌ ലെറ്റർ കഥാകൃത്ത്‌ അശോകൻ ചരുവിൽ ബാലസംഘം സംസ്ഥാന പ്രസിഡണ്ട് വി അനുജയ്‌ക്കു നൽകി പ്രകാശിപ്പിച്ചു. 

 

 

ഫെസ്‌റ്റിവൽ ലോഗോ തയ്യാറാക്കിയ  കെ രാജഗോപാലിനെ ചടങ്ങിൽ ആദരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി കെ ഡേവിസ്‌, ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. സി രവീന്ദ്രനാഥ്‌, ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, ബാലസാഹിത്യകാരന്മാരായ സിപ്പി പള്ളിപ്പുറം, കെ കെ കൃഷ്‌ണകുമാർ, ചിന്ത  ജനറൽ മാനേജർ കെ ശിവകുമാർ, ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ, സി പി രമേശൻ എന്നിവർ സംസാരിച്ചു.

Advertisements

 

Share news