KOYILANDY DIARY.COM

The Perfect News Portal

ആർട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി.

കൊയിലാണ്ടി: ആർട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. രാവിലെ ആശ്രമാങ്കണത്തിൽ വെച്ച് നടന്ന പരിപാടിക്ക് ബാംഗ്ലൂർ ആശ്രമത്തിൽ നിന്നെത്തിയ സ്വാമി നിർമ്മലാനന്ദജി നേതൃത്വം നൽകി. ബ്രഹ്മചാരി രഞ്ജിത്ജി സ്റ്റേറ്റ് അപ്പക്സ് ബോഡി മെമ്പർ ശങ്കരനാരായണൻ (VDS) മൂടാടി ആശ്രമം അഡ്മിനിസ്ട്രേറ്റർ ബ്രഹ്‌മചാരി മിഥുൻജി, മൂടാടി ആശ്രമം അപ്പക്സ് ബോഡി മെമ്പർമാരായ കലാമേനോൻ, സോമസുന്ദരൻ, ഡോ. അനിൽ കൃഷ്ണൻ, സുരേന്ദ്രൻ, ജില്ലാ ടീച്ചേഴ്സ് കോ ഓർഡിനേറ്റർ രജിത്ത്, ജില്ലാ സെക്രട്ടറി രമണൻ  എന്നിവർ പങ്കെടുത്തു.
മുഖ്യാതിഥി ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (ജന:ൺ. സെക്രട്ടറി കേരള ധർമ്മാചാര സഭ) പങ്കെടുത്തു. നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിന്ന് പൂജകൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഓരോ വ്യക്തിയിലും തിരിച്ചറിവ് ഉണ്ടാക്കാൻ ഹോമങ്ങളിലിരിക്കുമ്പോൾ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവിതത്തിന്റെ ധർമ്മത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഉദ്ഘാടനത്തിനുശേഷം ബാംഗ്ലൂർ ആശ്രമത്തിൽ നിന്നുംവന്ന പണ്ഡിത ശ്രേഷ്ഠന്മാരുടെ കാർമ്മികത്വത്തിൽ മഹാഗണേശ പൂജ, അനുജ്ഞ പൂജ, മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, പൂർണ്ണാഹുതി എന്നിവ നടന്നു.
വൈകിട്ട് വാസ്തുശാന്തി ഹോമം, മഹാസുദർശന ഹോമം എന്നിവയും കലാപരി പാടികളും അവതരിപ്പിച്ചു. കൂടാതെ മഹാ സത്സംഗം പരിപാടിക്ക് മുഴുനീള ഭക്തിസാന്ദ്രത പകർന്നു. നാളെ രാവിലെ 8.30 ന് രുദ്രാഭിഷേകം ശ്രീ മഹാ രുദ്ര ഹോമം, ശ്രീ ചണ്ഡി ഹോമം പ്രാരംഭം, പൂർണ്ണാഹുതി മംഗളാരതി എന്നീ പൂജകളും അന്നദാന ശേഷം വൈകിട്ട് 5 മണിക്ക് ശ്രീ ചണ്ഡി ദേവി കലശ സ്ഥാപനം, ശ്രീദുർഗ്ഗാ സപ്തശതി പാരായണം, ശ്രീ നവ ചണ്ഡി ഹോമം, പൂർണ്ണാഹുതി, മംഗളാരതി എന്നിവ നടക്കും.
Share news