KOYILANDY DIARY.COM

The Perfect News Portal

വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കാട്ടിൽ ഭക്ഷണം ഒരുക്കി തമിഴ് നാട് സർക്കാർ

തമിഴ് നാട്: വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കാട്ടിൽ ഭക്ഷണം ഒരുക്കി തമിഴ് നാട് സർക്കാർ. കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഇത് പരിഹരിക്കാൻ പുതിയ വഴി തേടുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

കാട്ടാനയും കാട്ടുപോത്തുമൊക്കെ ജനവാസ മേഖലകളില്‍ വരുന്നത് അവരുടെ ഭക്ഷണം തേടിയാണല്ലോ. ഈ ഭക്ഷണം കാട്ടില്‍ തന്നെ ഒരുക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. ഇതിനായി തമിഴ് നാട്ടിലെ 22 ജില്ലകളിലെ വനമേഖലയില്‍ സ്വാദിഷ്ടമായ പുല്ലുകള്‍ നട്ട് പിടിപ്പിക്കാനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്.

Share news