കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ 17-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി
കോഴിക്കോട്: കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ 17ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. യൂണിയൻ പ്രസിഡണ്ട് എ കെ ബാലൻ പതാക ഉയർത്തി. മന്ത്രി കെ എൻ ബാലഗോപാൽ രണ്ടുദിവസത്തെ സമ്മേളനം ഉദ്ഘാടനംചെയ്തു. പ്രതിസന്ധികൾ മറികടന്നുള്ള സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ കെഎസ്എഫ്ഇ വഹിക്കുന്ന പങ്ക് വലുതാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇയിൽ മാത്രം രണ്ടുവർഷത്തിനകം 2400 പേർക്ക് നിയമനം നൽകിയതായും മന്ത്രി പറഞ്ഞു.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി എം ശശിധരൻ, ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. ആർ എസ് മോഹനചന്ദ്രൻ, കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള, ഏജന്റ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം കെ ടി യൂസഫ്, അപ്രൈസേഴ്സ് യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം സി പി പ്രജിത് കുമാർ എന്നിവർ സംസാരിച്ചു.


കെ വി അഞ്ജന രക്തസാക്ഷി പ്രമേയവും കെ ബി സൽജബീൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം ജനറൽ സെക്രട്ടറി എസ് അരുൺബോസ് ഉദ്‌ഘാടനംചെയ്‌തു. പി എസ് സംഗീത അധ്യക്ഷയായി. “മത രാഷ്ട്രവാദം എന്ത്? എന്തിന്?’ സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനംചെയ്‌തു. കവി പി എൻ ഗോപീകൃഷ്ണൻ സംസാരിച്ചു.


