കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ ഉജ്വല തുടക്കം
കൊയിലാണ്ടി: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (KCEU) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ ഉജ്വല തുടക്കം. രണ്ട് ദിവസങ്ങളിലായി നഗരസഭ ഇ.എം.എസ്. ടൗൺഹാളിലെ കെ.പി. രമേശൻ നഗറിൽ നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 340 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പട്ടണം ചുറ്റി പ്രകടനം നടത്തിയശേഷം നഗരിയിൽ ജില്ലാ പ്രസിഡണ്ട് കെ. ബാബുരാജ് പാതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. സ്വാഗതസംഘം ചെയർമാൻ കാനത്തിൽ ജമീല എം.എൽ.എ. സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറി എം. കെ ശശി പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കെ രാമചന്ദ്രൻ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ ഇ. സുനിൽ കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഇ. വിശ്വനാഥൻ രക്തസാക്ഷി പ്രമേയവും, എം. ഗീത അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ 6 മണി വരെ പൊതു ചർച്ച നടക്കും. ഞായറാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.

