മാല മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് തെളിവെടുപ്പ് നടത്തി
കൊയിലാണ്ടി: മാല മോഷ്ടിച്ച കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവൻ മാല മോഷ്ടിച്ച കേസിലാണ് ചെറിയമങ്ങാട് പുതിയ പുരയിൽ ശ്രീജിത്തിനെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഞായറാഴ്ച രാവിലെയാണ് ചിരുതേയി അമ്മയുടെ മാല കവർന്നത്.

ഇയാളെ കോഴിക്കോട് മാവൂർ റോഡിൽ വെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണം വിറ്റ കടയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തൊണ്ടിമുതൽ കണ്ടെടുത്തു. എസ്.ഐ. പി.എം. ശൈലേഷ്, എ.എസ്.ഐ.മാരായ, കെ. രമേശൻ, വി.സി.ബിനീഷ്, എസ്.സി.പി.ഒ. അനീഷ് മേലോടി, കരീം, പി.എം. ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിൽ ഉണ്ടായിരുന്നത്.
