KOYILANDY DIARY

The Perfect News Portal

കൊളസ്ട്രോള്‍ എല്ലുകള്‍ക്കും വില്ലനാകുമെന്ന് പഠനം

ഹൃദയാഘാതത്തിന് ഇടയാക്കുന്ന കൊഴുപ്പിനെ പേടിക്കാതെ മനുഷ്യനു നിവൃത്തിയില്ല. ഈ ഭയം കാരണം ഇഷ്ടഭക്ഷണം പോലും അകറ്റി നിര്‍ത്തേണ്ട അവസ്ഥയിലാണ് നാം. അതുകൊണ്ടു തന്നെ രാവിലെ എണീറ്റ് ഓടാനും നടക്കാനുമെല്ലാം ആളുകള്‍ റെഡിയാണ്. ഈ ശ്രമങ്ങളൊന്നും ഉപേക്ഷിക്കണ്ട എന്നാണ് ഗവേഷകര്‍ പറയുന്നത്.കാരണം ഹൃദയത്തിന്റെ മാത്രമല്ല ഏല്ലുകളുടെ ബലക്ഷയത്തിനും കൊളസ്ട്രോള്‍ കാരണമാകുന്നുവെന്നാണ് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലെ ക്യൂന്‍സ്ലാന്‍ഡ് ടെക്നോളജിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് കൊഴുപ്പ് എല്ലുകളെയും പ്രതികൂലമായി ബാധിക്കുന്നതായി തെളിഞ്ഞത്.കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുന്നത് മൃദുലമായ അസ്ഥികളുടെ നാശത്തിന് കാരണമാകുന്നതായി പഠനത്തിന് നേതൃത്വം നല്കിയ ഇന്ദിര പ്രസാദും സംഘവും വ്യക്തമാക്കുന്നു. ഇത് കൈകാല്‍ മുട്ടുകളിലെയും സന്ധികളിലേയും എല്ലുകളുടെ തേയ്മാനത്തിനിടയാക്കുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *