KOYILANDY DIARY.COM

The Perfect News Portal

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്തയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്തയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. വിദേശ സംഭാവനാ ചട്ടലംഘനം ചുമത്തി വെബ്‌സൈറ്റിനും എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്തതയ്ക്കുമെതിരേ സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വസതിയിലും ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസിലും സിബിഐ സംഘം റെയ്ഡ് നടത്തി. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

അതേസമയം, യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രബീര്‍ പുര്‍കയാസ്തയെയും സ്ഥാപനത്തിൻറെ എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും കോടതി ഇന്നലെ 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. രാജ്യവിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് ഇരുവരെയും ഈ മാസം ആദ്യം ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരേ യുഎപിഎ ചുമത്തുകയും ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

Share news