KOYILANDY DIARY.COM

The Perfect News Portal

മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി എം.ബി രാജേഷ്

മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. നിലവിലെ മുനിസിപ്പല്‍ ആക്ട് ഭേദഗതി ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കനത്ത പിഴയ്ക്ക് പുറമെ ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേഗദതി. മാലിന്യ സംസ്കരണത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇളവിലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനാണ് പുതിയ ഭേദഗതി. നിലവിലെ നിയമം കൂടുതല്‍ ശക്തമാക്കി കൊണ്ടുള്ള പുതിയ ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കുമെന്ന് തദ്ദേശ മന്ത്രി പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പിടി വീഴും. ഇതിനായി എന്‍ഫോഴ്സ്‌മെൻറ് സ്‌കോഡ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി.

 

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ വീഴ്ച കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിരുന്നു. ഇതിന് പിന്നാലെ വൃത്തിഹീനമായി കിടന്ന ജില്ലാ കള്കടറേറ്റ് പരിസരം അധികൃതര്‍ വൃത്തിയാക്കി. തദ്ദേശ വകുപ്പ് ആസ്ഥാനമായ സ്വരാജ് ഭവനിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

Advertisements
Share news