വ്യാജ നിയമന തട്ടിപ്പ് കേസ്; മൂന്നാം പ്രതി അഡ്വ. എം കെ റയീസ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസിൽ മൂന്നാം പ്രതി കോഴിക്കോട് സ്വദേശി അഡ്വ. എം കെ റയീസിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. നേരത്തെ അറസ്റ്റിലായ പ്രതി റിമാൻഡിലായിരുന്നു.

ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ നടത്തിയ വ്യാജ നിയമന തട്ടിപ്പ് കേസിൽ ആയുഷ് മിഷൻറെ പേരിൽ വ്യാജ മെയിൽ ഐഡി നിർമ്മിച്ചത് റയിസാണെന്ന് കരുതുന്നു. റയീസിൻറെ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ ഫോൺ ഒന്നാംപ്രതി അഖിൽ സജീവും ഉപയോഗിച്ചിരുന്നു. ഹരിദാസ്, അഖിൽ സജീവ്, ബാസിത് എന്നിവരെ ഇതിൽനിന്ന് നിരന്തരം വിളിച്ചിട്ടുമുണ്ട്.

