പട്ടികജാതി വിഭാഗക്കാർക്കായി കെൽട്രോൺ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ നടത്തുന്നു.
കൊയിലാണ്ടി: പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികളുടെ നൈപുണ്യ വികസന പരിശീലനത്തിൻ്റെ ഭാഗമായി കെൽട്രോൺ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ നടത്തുന്നു. കൊയിലാണ്ടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട SSLC, പ്ലസ് 2, വി എച്ച് എസ് സി യും അതിനു മുകളിലുള്ള യോഗ്യതയുള്ളവരും, 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും, കെൽട്രോൺ നടത്തുന്ന ഹ്രസ്വ കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർഥികൾ 12/10/2023 നകം കൊയിലാണ്ടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മായി ബന്ധപ്പെടേണ്ടതാണ്. കോഴ്സ് പൂർണമായും സൗജന്യവും സ്റ്റൈപെൻഡ് ഉള്ളതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0496 2630588 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
എംപ്ലോയ്മെന്റ് ഓഫീസർ, കൊയിലാണ്ടി
