KOYILANDY DIARY.COM

The Perfect News Portal

ചാന്ദ്രയാൻ വിജയം: അബി എസ് ദാസിന് സ്വീകരണം നൽകി

കൊയിലാണ്ടി: ചാന്ദ്രയാൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച യുവ ശാസ്ത്രജ്ഞൻ അബി എസ് ദാസിന് സ്വീകരണം നൽകി. സ്കൂൾ പിടിഎ യുടെ സഹകരണത്തോടെ കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് അബി എസ് ദാസിന്  സ്വീകരണം നൽകിയത്. പരിപാടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ, പി ടി എ യുടെ ഉപഹാര സമർപ്പണം നടത്തി.
നഗരസഭ കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി അധ്യക്ഷതവഹിച്ചു.  യോഗത്തിൽ കൗൺസിലർമാരായ വത്സരാജ്‌ കേളോത്ത്,  ജിഷ പുതിയേടത്ത്, പിടിഎ പ്രസിഡണ്ട് അരുൺ മണമൽ, സ്കൂൾ മാനേജർ എൻ ഇ മോഹനൻ നമ്പൂതിരി, എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി ഗോപകുമാർ സ്വാഗതവും, വിനോദ് കെ കെ നന്ദിയും രേഖപ്പെടുത്തി.
Share news