KOYILANDY DIARY.COM

The Perfect News Portal

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ്- 2023 സംഘടിപ്പിച്ചു

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്, കൊ​യി​ലാ​ണ്ടി ഫെസ്റ്റ്- 2023 അബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ നടന്നു. ര​ക്ഷാ​ധി​കാ​രി റ​ഹൂ​ഫ് മ​ഷ്ഹൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ണ്ട് ജി​നീ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡയ​റ​ക്ട​ർ ജ​ന​റ​ൽ ഫ​ർ​വാ​നി​യ ഹാ​മി​ദ് സ​ലാ​ഹ് സാ​ദ്‌ അ​ൽ ദാ​സ് മു​ഖ്യാ​തി​ഥി ആയിരുന്നു. മു​ഖ്യാ​തി​ഥി​യെ കൊ​യി​ലാ​ണ്ടി ഫെസ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ബേപ്പൂ​ർ ബൊക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ‘ഉ​യ​രെ 2024’-ന്റെ ​പ്ര​ഖ്യാ​പ​നം ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ബാ​ത്ത നി​ർ​വ​ഹി​ച്ചു. സു​വ​നീ​ർ ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് ആ​ർ.​ബി പ്ര​കാ​ശ​നം ചെ​യ്തു. ഗ്രാൻ​ഡ് ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി ആ​ശം​സ​ക​ൾ നേ​ർ​ന്നു.
കൊയിലാ​ണ്ടി ഫെ​സ്റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി മ​ല​യാ​ളി മാം​സ് മി​ഡി​ൽ ​ഈ​സ്റ്റ്‌ കു​വൈ​ത്ത് ടീം, ​ഡി.​കെ ഡാ​ൻ​സ് വേ​ൾ​ഡ്, ല​ക്ഷ്യ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, പ​ഞ്ചാ​ബി ഡാ​ൻ​സ് ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സ്-​സ്കി​റ്റും, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വ​നി​ത വി​ങ് കി​ഡ്സ്‌ ഫാ​ഷ​ൻ ഷോ ​മ​ത്സ​രം, അ​തു​ൽ ന​റു​ക​ര, സ​ജി​ലി സ​ലീം, സ​ലീ​ൽ സ​ലീം, ജി​യോ ആ​ന്റോ, ബി​ലാ​ൽ കെ​യ്സ്, ജി​യോ ജേ​ക്ക​ബ്, അ​ബ്ദു​ൽ ഹ​കീം, മ​നോ​ജ്‌ ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് നടത്തി.
മനോ​ജ്‌ കു​മാ​ർ കാ​പ്പാ​ട് മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്, മു​സ്ത​ഫ മൈ​ത്രി, ഷ​റ​ഫ് ചോ​ല, സു​ൽ​ഫി​ക്ക​ർ, അ​സീ​സ് തി​ക്കോ​ടി, അ​സീ​ന അ​ഷ്റ​ഫ്, ന​ജീ​ബ് മ​ണ​മ​ൽ, ന​ജീ​ബ് പി.​വി, മാ​സ്തൂ​റ നി​സാ​ർ, ജോ​ജി വ​ർ​ഗീ​സ്, അ​നു സു​ൽ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു
Share news