റോഡിന് കുറുകെ നിന്ന കാട്ടാനക്ക് നേരെ യുവാവിൻറെ പരാക്രമം
ആനമല അന്തർ സംസ്ഥാന പാതയിൽ റോഡിന് കുറുകെ നിന്ന കാട്ടാനക്ക് നേരെ യുവാവിൻറെ പരാക്രമം.ഞായറാഴ്ച രാത്രിയാണ് അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവരികയായിരുന്ന ആനയെ യുവാവ് പ്രകോപിപ്പിക്കുകയായിരുന്നു.

പ്രകോപിതനായെത്തിയ ആന റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിച്ചു. തുടർന്ന് ആന യുവാവിനടുത്തേക്ക് തിരിഞ്ഞു. എതിർവശത്ത് കിടന്ന കെഎസ്ആർടിസി ബസ് മുന്നോടെടുത്തതോടെയാണ് കബാലി പിന്തിരിഞ്ഞ് കാട്ടിലേക്ക് മടങ്ങിയത്.

